HISTORY
കണ്ണൂർ ജില്ലയുടെ ആസ്ഥാനമായ നീതിന്യായ കോടതികൾ തലശ്ശേരി പട്ടണത്തിൽ നിന്നും 1 കി.മി. അകലെ തലശ്ശേരി – കണ്ണൂർ നാഷണൽ ഹൈവേയ്ക്ക് സമീപം അറബിക്കടലിനെ അഭിമുഖീകരിച്ചു കിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലായി പ്രവർത്തിക്കുന്നു. ഒരു കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ഗോഡൗണായിരുന്നു ഇന്നത്തെ പ്രിൻസിപ്പൾ ജില്ലാ ജഡ്ജിയുടെ കോടതികെട്ടിടം.
തലശ്ശേരി ജില്ലാ കോടതി, 4 അഡീഷണൽ ജില്ലാ കോടതി, ഫാസ്റ്റ് ട്രാക്ക് കോടതികൾ, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യുണൽ ,കുടുംബകോടതി, പ്രിൻസിപ്പൽ സബ് കോടതി, അഡിഷണൽ സബ് കോടതി മുൻസിഫ് കോടതി ,ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അടക്കം പതിനാല് കോടതികൾ പ്രവർത്തിക്കുന്നതാണ് തലശ്ശേരി കോടതി സമുച്ഛയം.
നീതിന്യായ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന റിക്കാർഡ്റൂം, നീതിനിർവഹണ വ്യവസ്ഥയുടെ പ്രധാന കണ്ണിയായ ഉത്തരവുകൾ നടപ്പിലാക്കേണ്ടതായ നാജർ ഓഫീസ്, ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസ്, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടരുടെ ഓഫീസ്, വക്കീലന്മാരുടെ ബാർ അസോസിയേഷൻ ഓഫീസ്, വിശ്രമ മുറി, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നത്. കെട്ടിട സമുച്ചയത്തിലാണ്
ഇപ്പോൾ കോടതികൾ പ്രവർത്തിച്ചു വരുന്നതായി പഴയ കെട്ടിടങ്ങളെല്ലാം തന്നെ ന്യായാലയങ്ങൾ നടത്താനുള ആധുനിക കെട്ടിടങ്ങളെപ്പോലും വെല്ലുവിളിക്കുന്നവയാണ്. നമ്മുടെ എഞ്ചിനീയർമാർ രൂപം കൊടുക്കുന്നതായ കാറ്റും വെളിച്ചവും കൊട്ടിയടക്കപ്പെട്ട പുതിയ കെട്ടിടങ്ങളും ബ്രിട്ടീഷ് എഞ്ചിനിയർമാർ കെട്ടിപ്പടുത്ത പ്രകൃതിയുടെ ശീതീകരണമുള്ള പഴയ സംവിധാനവും അനുഭവസാക്ഷ്യങ്ങളാണ്.